Showing posts with label രൂപ. Show all posts
Showing posts with label രൂപ. Show all posts

Friday, 23 August 2013

ഇകോണമി

ന്റെ വള്ളിക്ക്,

നേർത്തെ പറഞ്ഞ പോലെ തന്നെ ഞാൻ ഓണത്തിനു വരും.
പന്ത്രണ്ടാം തീയതി യാന്ബുവിൽ നീന്നും വിമാനം കേറി അടുത്തൂസം തിര്വോന്തരത്തെത്തും.

നീ പറഞ്ഞ ഫ്ലാറ്റ് ടീവീടെ കാര്യം സ്വാഹ.
അതും കൊണ്ട് അങ്ങോട്ട്‌ വന്നാൽ മുപ്പതെ കുത്ത് ആറ്‌ ശതമാനം റ്റാക്സ് അടിക്കുമത്രെ..!!

ഇന്നലെ ഇക്കാര്യം പറയാൻ മോഹനേട്ടനെ വിളിച്ചിരുന്നു.
ഒരു രക്ഷേമില്ല. അവിടെ രൂപ ഇടിഞ്ഞു വീണോണ്ടിരിക്കുവാ..
അതിനിടെ ടീവീം കൊണ്ട് വന്നാ ഇകോണമി പൊട്ടിപ്പോകും ത്രെ..!
കല്ക്കരി ബിസിനസ്സിനെപ്പറ്റി ചോദിച്ചു തുടങ്ങിയപ്പോൾ തന്നെ പുള്ളി ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു. പത്താം നമ്പറിലെ ആയമ്മ വന്നു കാണും.
ഇത്രേം പറയാൻ തന്നെ പുള്ളിക്കാരൻ പതിനഞ്ചു മിനിട്ടെടുത്തു.
ന്റെ ഫോണിലെ തീര്ന്ന കാശുണ്ടാര്ന്നെ ആ ടീവീടെ റ്റാക്സ് കൊടുക്കാര്ന്നു..!!

പുള്ളിക്കാരൻ പറഞ്ഞതും ശരിയാ. നമ്മളീ ഫോറിൻ സാധനങ്ങളൊക്കെ വാങ്ങുന്നത് നിര്ത്തണം..നാടൻ വാങ്ങി അടിച്ചു നാട് നന്നാക്കണം.
അതുപോലെ ആ ഒബാമ വിമാനത്താവളത്തിന് ഇങ്ങു വരട്ടെ. തിര്വോന്തരത്തുകാര് കാണിച്ചു കൊടുക്കാം..

അപ്പ്രത്തെ ശാന്തെന്റെ കെട്ടിയോൻ രമേശൻ ഇന്നലെന്നെ ദുബായീന്ന് വിളിച്ചിരുന്നു. അവനു കൊടുക്കാനുള്ള സ്ത്രീധനം ഇപ്പോൾ ഉടനെ അവടെ അച്ഛൻ കൊടുക്കണ്ടാത്രേ. പിന്നെ വാങ്ങിക്കോളാന്നു.
രൂപേടെ വില ഇടിഞ്ഞിരിക്കുമ്പോ സ്ത്രീധനം കിട്ടീട്ടെന്താ ചേട്ടാ കാര്യം ന്നാ ചോദ്യം. അവൻ ബുദ്ധിമാനാ ..പ്രേമവിവാഹാര്ന്നു. പറഞ്ഞിട്ടെന്താ കാര്യം? പ്രണയലേഖനം എങ്ങിനെ എഴുതണം എന്ന് അന്തിച്ചു നിന്ന പെണ്ണിനെ പിഴപ്പിച്ചു നാടുവിട്ട ദുഷ്യന്തന്റെ ചേട്ടനല്ലേ അവൻ.!!?

അല്ലേൽ ബുദ്ദൂസേ നിന്നോടു ഇതെല്ലാം പറഞ്ഞിട്ടെന്താ കാര്യം.!!

മോൻ കമ്പ്യൂട്ടറിൽ കളിക്കുന്നത് നീ കാര്യാക്കണ്ടാ. കുറച്ചു കളിക്കുന്നേൽ കൊഴപ്പില്ലാന്നെ..
പക്ഷെ അനൂപ്‌ മേനോന്റെ സിനിമാ കാണാതെ നോക്കണം.
അതുപോലെ വയ്കിട്ടത്തെ ടി വീ ന്യൂസും.
എപ്പോളാ അടുത്ത തെറ്റയിൽ കേറി വരുന്നെന്ന് ആര്ക്കറിയാം..!!

ബാക്കി അടുത്ത കത്തിൽ.

പി .എസ്
ചോദിക്കുമ്പോ പിന്നേം നീ ചൂടാവര്ത്..
മറന്നു പൊയീട്ടാടാ ..

ഈ ചമ്മന്തി അരക്കുമ്പൊ മഞ്ഞൾ ചേര്ക്കണോ വേണ്ടയോ?

നിറപറെടെ ഒണക്കപ്പൊടി പത്തു റിയാല് കൊടുത്തു വാങ്ങുന്നതിലും നല്ലതല്ലേ ഈ മഞ്ഞൾ പ്രശ്നം.
പത്തു റിയാൽ കൊടുത്താൽ എന്തോരം രൂപയാ ഇപ്പൊ കിട്ടൂന്നതെന്ന് നീ ആലോചിക്ക്.
പ്ലീസ് ..